lavlin case
ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാന്‍ സാധ്യത
രാവിലെ നടക്കുന്ന സാമ്പത്തിക സംവരണ കേസില്‍ വാദം പൂര്‍ത്തിയായാല്‍ മാത്രം പരിഗണന
ന്യൂഡല്‍ഹി | എസ് എന്‍ സി ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാന്‍ സാധ്യത. 30 പരിഗണിക്കാതെ മാറ്റി വച്ച സി ബി ഐയുടെ റിവിഷന്‍ ഹരജിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച്് പരിഗണിക്കുക. രണ്ടു മണിക്ക് കേസ് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ രാവിലെ ചീഫ് ജസ്റ്റിസ് നേതൃത്വം നല്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ച് സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നുണ്ട്. ഈ ബഞ്ചിലെ ഇന്നത്തെ വാദം പൂര്‍ത്തിയായാലേ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനയടക്കമുള്ള ആരോപണ വിധേയരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി ബി ഐ അപ്പീല്‍ നല്‍കിയത്. ശക്തമായ തെളിവ് സി ബി ഐ നല്‍കണമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യുയു ലളിത് നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് കോടതികള്‍ ഒരേ വിധി നല്‍കിയതിനാല്‍ ശക്തമായ തെളിവുണ്ടെങ്കിലേ വിചാരണക്ക് ഉത്തരവിടാനാകൂ എന്ന സന്ദേശമാണ് കോടതി അന്നു നല്‍കിയത്.