Connect with us

National

പോളിംഗ് സ്റ്റേഷൻ തിരിച്ച് വോട്ടു കണക്ക് പ്രസിദ്ധീകരിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

വോട്ടർമാരുടെ പോളിംഗ് ഡാറ്റ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഇലക്ഷൻ കമ്മീഷന് കൂടുതൽ ആളുകളെ നിയോഗിക്കേണ്ടി വരുമെന്നും ഇത് ബുദ്ധിമുട്ടാണെന്നും ബെഞ്ച്

Published

|

Last Updated

ന്യൂഡൽഹി | ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ വോട്ടുകകളുടെ കണക്ക് പോളിംഗ് സ്‌റ്റേഷൻ തിരിച്ച് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന ഹരജി സുപ്രീം കോടതി നിരസിച്ചു. അഞ്ച് ഘട്ട വോട്ടെടുപ്പ് അവസാനിക്കുകയും രണ്ട് ഘട്ടങ്ങൾ ശേഷിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ അത്തരം നിർദ്ദേശങ്ങൾ നൽകാനാവില്ലെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന അവധിക്കാല ബെഞ്ച് വ്യക്തമാക്കി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം എന്ന എൻ ജി ഒ ആണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.

വോട്ടർമാരുടെ പോളിംഗ് ഡാറ്റ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഇലക്ഷൻ കമ്മീഷന് കൂടുതൽ ആളുകളെ നിയോഗിക്കേണ്ടി വരുമെന്നും ഇത് ബുദ്ധിമുട്ടാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഓരോ ഘട്ടത്തിലെയും പോളിംഗ് അവസാനിച്ച് 48 മണിക്കൂറിനുള്ളിൽ പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള വോട്ടർമാരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ നിർദ്ദേശം നൽകണമെന്ന എൻജിഒയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി പ്രതികരണം ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനായിരുന്നു നിർദേശം. വോട്ടർമാരുടെ പോളിംഗ് വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ അമിതമായ കാലതാമസം ഉണ്ടായെന്നും തുടർന്ന് ഇസി പുറത്തുവിട്ട പ്രാഥമിക വോട്ടിംഗ് ശതമാനത്തിൽ നിന്നുള്ള കണക്കുകളിൽ കുത്തനെ വർദ്ധനവുണ്ടായെന്നും എൻജിഒ ആരോപിച്ചിരുന്നു.

എന്നാൽ സ്ഥാനാർത്ഥികൾക്കും അവരുടെ ഏജൻ്റുമാർക്കും അല്ലാതെ മറ്റാർക്കും വോട്ടർമാരുടെ വോട്ടിംഗ് ഡാറ്റ നൽകാൻ നിയമപരമായ ബാധ്യതയില്ലെന്നാണ് കമ്മീഷൻ ഇതിന് മറുപടി നൽകിയത്.

Latest