Connect with us

Kerala

വാട്‌സ് ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിക്കുന്ന വാട്‌സ്ആപ്പിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.ജി. ഓമനക്കുട്ടൻ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | വാട്‌സ് ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. രാജ്യത്തെ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിൽ വാട്‌സ്ആപ്പ് പരാജയപ്പെട്ടതിനാൽ അതിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിക്കുന്ന വാട്‌സ്ആപ്പിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.ജി. ഓമനക്കുട്ടൻ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ കേരള ഹൈക്കോടതിയെയും ഇദ്ദേഹം സമീപിച്ചിരുന്നു. 2021ൽ ഈ ഹരജി തള്ളപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

വാട്‌സ്ആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം സന്ദേശങ്ങളുടെ ഉത്ഭവം കണ്ടെത്തുന്നതിൽ നിന്ന് തടയുന്നതിനാൽ 2021ലെ ഐ.ടി നിയമങ്ങൾക്ക് യോജിച്ചതല്ലെന്ന് ഡൽഹി ഹൈകോടതിയിൽ വാട്‌സ്ആപ്പ് അവകാശപ്പെട്ടതായി ഹരജിക്കാരൻ വാദിച്ചു.

എന്നാൽ വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം തന്നെ ചില സാഹചര്യങ്ങളിൽ സന്ദേശങ്ങൾ സംഭരിക്കുന്നതായും ഉപയോക്താക്കളുടെ കോൺടാക്‌റ്റുകളിലേക്ക് ആക്‌സസ് നൽകുന്നതായും വ്യക്തമാക്കുന്നുണ്ട്.

സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ കഴിയാത്തതിനാൽ കോടതി സമൻസുകളും നിയമ നോട്ടീസുകളും നൽകുന്നതിന് വാട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് അപകടകരമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

Latest