Connect with us

National

ആര്‍ത്തവാവധി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

ആര്‍ത്തവാവധി വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി|ആര്‍ത്തവാവധി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. നയപരമായ വിഷയമെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. കോടതി ഉത്തരവിറക്കിയാല്‍ പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് എടുക്കാതെയാകും. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു.

രാജ്യത്തെ ചില സംസ്ഥാനങ്ങളിലും കാമ്പസുകളിലും ആര്‍ത്തവാവധി നല്‍കിയിട്ടുണ്ട്. അതിനാല്‍ ആര്‍ത്തവാവധി രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി സുപ്രീംകോടതി വിശദമായി പരിശോധിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ആര്‍ത്തവാവധി വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. കോടതി ഉത്തരവിറക്കിയാല്‍ പല സ്ഥാനപനങ്ങളിലും ആളുകള്‍ സ്ത്രീകളെ ജോലിക്കെടുക്കാതെയാകും. അതിനാല്‍ നയപരമായ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

 

 

 

---- facebook comment plugin here -----

Latest