Connect with us

NEET

മറ്റന്നാളത്തെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

അഞ്ച് ഹരജിക്കാരുടെ നിർദ്ദേശപ്രകാരം ഞങ്ങൾ രണ്ട് ലക്ഷം വിദ്യാർത്ഥികളുടെ കരിയർ അപകടത്തിലാക്കണോ എന്ന് കോടതി

Published

|

Last Updated

ന്യൂഡൽഹി | മറ്റന്നാൾ നടത്താനിരുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇതോടെ പരീക്ഷ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നതിലെ പ്രശ്നങ്ങളും രണ്ട് ബാച്ചുകളുടെ മാർക്ക് സാധാരണ നിലയിലാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഹരജി അനുവദിച്ചാൽ രണ്ട് ലക്ഷം വിദ്യാർത്ഥികളും നാല് ലക്ഷം രക്ഷിതാക്കളും ബുദ്ധിമുട്ടുമെന്ന് നിരീക്ഷിച്ച കോടതി, അഞ്ച് ഹരജിക്കാരുടെ നിർദ്ദേശപ്രകാരം ഞങ്ങൾ രണ്ട് ലക്ഷം വിദ്യാർത്ഥികളുടെ കരിയർ അപകടത്തിലാക്കണോ? എന്നും ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്.

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) ആണ് പരീക്ഷ നടത്തുന്നത്. രാജ്യത്തുടനീളം 170 നഗരങ്ങളിലെ 416 പരീക്ഷാ കേന്ദ്രങ്ങളിലായി 2,28,542 വിദ്യാർഥികൾ പരീക്ഷ എഴുതും.

---- facebook comment plugin here -----

Latest