Connect with us

Kerala

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രിംകോടതി

എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്

Published

|

Last Updated

ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രിംകോടതി. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജസ്റ്റിസുമാരായ സന്ദീപ് മേത്ത, പിഎസ് നരസിംഹ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.

വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യവ്യവസ്ഥകളില്‍ ഇളവ് വേണമെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പോലീസ് പിടിച്ചെടുത്ത രേഖകളും സിദ്ദിഖ് കാപ്പന്‍ കോടതിക്ക് മുന്‍പാകെ ആവശ്യപ്പെട്ടു. എന്നാല്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കൈവശം ഇല്ലെന്നാണ് യുപി പോലീസ് കോടതിയില്‍ അറിയിച്ചത്. മൊബൈല്‍ഫോണ്‍ വിട്ട്‌നല്‍കാനാവില്ലെന്നും യുപി പോലീസ്  വ്യക്തമാക്കി.

യു പിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ 2020 ഒക്ടോബറിലാണ് പോലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. കാപ്പനെതിരെ പോലീസ് യുഎപിഎ പ്രകാരം കേസെടുക്കുകയും ജയിലിലടക്കുകയുമായിരുന്നു. നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2022 സെപ്തംബറിലാണ് സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

 

 

 

 

 

 

Latest