Connect with us

National

ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ ഗൗരവതരമെന്ന് സുപ്രീംകോടതി

ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരം മൂന്നാം ദിവസം തുടരവെയാണ് കോടതിയുടെ ഇടപെടല്‍.

Published

|

Last Updated

ന്യൂഡെല്‍ഹി| ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ ഗൗരവതരമായതെന്ന് സുപ്രീംകോടതി. ഹര്‍ജിയിലെ ആരോപണങ്ങള്‍ നിരീക്ഷിച്ച കോടതി ഡല്‍ഹി പൊലീസിനും സര്‍ക്കാരിനും നോട്ടീസ് അയച്ചു.

ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരം മൂന്നാം ദിവസം തുടരവെയാണ് കോടതിയുടെ ഇടപെടല്‍. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. സമരത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ആരോപണങ്ങളില്‍ നടപടി എടുക്കുന്നത് വരെ സമരം തുടരുമെന്നും ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി.

അതെ സമയം കേസ് സുപ്രീം കോടതിയുടെ പരിഗണയിലാണെന്നും കോടതി തീരുമാനിക്കട്ടെ എന്നുമായിരുന്നു ബ്രിജ് ഭൂഷണന്റെ പ്രതികരണം.

Latest