നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ഹരജിയില്‍ ഇടപെടല്‍ നടത്തി സുപ്രീംകോടതി. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് റീടെസ്റ്റ് നടത്താമെന്ന എന്‍ ടി എ ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു. ഈ മാസം 23നാണ് വിദ്യാര്‍ഥികള്‍ക്ക് പുനഃപരീക്ഷ നടക്കുക. ഈ മാസം 30ന് ഫലം പ്രഖ്യാപിക്കും.
റീടെസ്റ്റ് എഴുതിയില്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള മാര്‍ക്കായിരിക്കും നല്‍കുക.
കഴിഞ്ഞ ദിവസം എന്‍ ടി എ യോഗം ചേര്‍ന്നാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്താമെന്ന് തീരുമാനമെടുത്തത്. 1563 പേര്‍ക്ക് മൂന്ന് മണിക്കൂര്‍ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 2018ലെ സുപ്രീംകോടതി വിധി പ്രകാരം അവരുടെ മാര്‍ക്ക് നോര്‍മലൈസ് ചെയ്യുന്ന വിധത്തില്‍ ഗ്രേസ്മാര്‍ക്ക് നല്‍കിയത്. ഈ നടപടിയാണ് സുപ്രീംകോടതി പൂര്‍ണ്ണമായും റദ്ദാക്കിയത്.
---- facebook comment plugin here -----