National
ദ കേരള സ്റ്റോറിയില്‍ സുപ്രീംകോടതി ഇടപ്പെട്ടു
ഹര്‍ജി ഹൈക്കോടതിയിലേക്ക് മാറ്റാനും, പരാതിക്കാര്‍ സമീപിച്ചാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശം.
ന്യൂഡല്‍ഹി| ‘ദ കേരള സ്റ്റോറി’യില്‍ സുപ്രീംകോടതി ഇടപെടല്‍. ഹര്‍ജി ഹൈക്കോടതിയിലേക്ക് മാറ്റാനും, പരാതിക്കാര്‍ സമീപിച്ചാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
അഭിഭാഷകരായ വൃന്ധ ഗ്രോവറും നിസാം പാഷയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍. സിനിമയുടെ വിവരണത്തില്‍ മാറ്റം വേണമെന്ന ആവശ്യമായിരുന്നു വൃന്ദയുടെ ഹര്‍ജി. എന്നാല്‍ സിനിമ നിരോധിക്കണമെന്നായിരുന്നു നിസാം പാഷ ആവശ്യപ്പെട്ടത്. സമാനമായ ഹര്‍ജി കേരളാ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ സുപ്രീംകോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
---- facebook comment plugin here -----