Connect with us

abdul nasar maadani

മഅദനിയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മഅദനിക്ക് വേണ്ടി ഹാജരാകുക.

Published

|

Last Updated

ന്യൂഡൽഹി | പി ഡി പി നേതാവ് അബ്ദുന്നാസർ മഅദനിയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് മഅദനിക്ക് വേണ്ടി ഹാജരാകുക. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

ബെംഗളൂരുവില്‍ തന്നെ തുടരണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്നതാണ് ആവശ്യം. അഡ്വ.ഹാരിസ് ബീരാനാണ് ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ എത്തിച്ചത്. നേരത്തേ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.

ആരോഗ്യ നില അതീവ ഗുരുതരമായതിനാല്‍ കേരളത്തിലേക്ക് മടങ്ങി ആയുര്‍വേദ ചികിത്സക്ക് അവസരമൊരുക്കണമെന്നതാണ് മഅദനിയുടെ ആവശ്യം. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ഓര്‍മനഷ്ടവും കാഴ്ചാ പ്രശ്‌നങ്ങളും അദ്ദേഹം അനുഭവപ്പെടുന്നുണ്ട്.

Latest