Connect with us

Kerala

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

ചീഫ് ജസ്റ്റിസിന്റെ ബഞ്ചാണ് ഹരജി പരിഗണിക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി | ഹത്റാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തി ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ബഞ്ചാണ് ഹരജി പരിഗണിക്കുക.

ജാമ്യാപേക്ഷ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉത്തരവിറക്കിയിരുന്നുവെങ്കിലും അന്ന് സുപ്രീം കോടതിയുടെ ഒരു ബഞ്ചിലുമുള്ള കേസ് പട്ടികയിലും കാപ്പന്റെ ജാമ്യാപേക്ഷ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന കാപ്പന്റെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് മുന്‍ ചീഫ് ജസ്റ്റിസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ ഉത്തരവിറക്കിയിരുന്നത്. എന്നാല്‍, ജാമ്യാപേക്ഷ പരിഗണിക്കാതെ ജസ്റ്റിസ് എന്‍ വി രമണ ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുകയായിരുന്നു.