Kerala
എം ശിവശങ്കറിന്റെ സ്ഥിര ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
സ്ഥിര ജാമ്യം നല്‍കരുതെന്ന നിലപാടാണ് ഇ ഡി കോടതിയില്‍ സ്വീകരിച്ചത്
ന്യൂഡല്‍ഹി | ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിന്റെ സ്ഥിര ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അതേ സമയം സ്ഥിര ജാമ്യം നല്‍കരുതെന്ന നിലപാടാണ് ഇ ഡി കോടതിയില്‍ സ്വീകരിച്ചത്. നിലവില്‍ ചികിത്സാര്‍ത്ഥം താത്കാലിക ജാമ്യത്തിലാണ് എം ശിവശങ്കര്‍.
യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബേങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.
---- facebook comment plugin here -----