National
ഹിജാബ് നിരോധനത്തിനെതിരായ ഹരജികള്‍ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും
ഹരജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു
ന്യൂഡല്‍ഹി | വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.ഹരജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഹരജികള്‍ അടുത്ത ആഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്ന് കാണിച്ച് മാര്‍ച്ച് 15നാണ്്് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് എതിരെ നിരവധി ഹരജികള്‍ സുപ്രീം കോടതിക്ക് മുന്നിലുണ്ട്.