Agnipath
അഗ്നിപഥിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്

ന്യൂഡല്‍ഹി | സൈന്യത്തിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റിനെതിരായ ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തൊഴില്‍ അവസരം 20ല്‍ നിന്ന് നാല് വര്‍ഷമായി ചുരുങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
2017-ല്‍ 70,000-ത്തിലധികം വിദ്യാര്‍ഥികള്‍ പരിശീലനം നേടിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. പരിശീലനത്തിന് ശേഷം, നിയമന കത്തുകള്‍ അയയ്ക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു, എന്നാല്‍ അഗ്‌നിപഥ് പദ്ധതി അവതരിപ്പിച്ചതുമുതല്‍ അവരുടെ കരിയര്‍ അനിശ്ചിതത്വത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ജൂണ്‍ 14ന് അഗ്നിപഥ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി വന്‍ പ്രക്ഷോഭമാണ് അരങ്ങേറിയത്. ബിഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു പ്രക്ഷോഭം വലിയ ആക്രമണത്തിലെത്തിച്ചത്.