Connect with us

National

ആര്‍എസ്എസ് മാര്‍ച്ചുകള്‍ക്കെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതി മാര്‍ച്ച് മൂന്നിന് പരിഗണിക്കും

ഫെബ്രുവരി 10ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി നല്‍കിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ആര്‍എസ്എസിന് സംസ്ഥാനത്ത് മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ മാര്‍ച്ച് മൂന്നിന് പരിഗണിക്കും.

മാര്‍ച്ച് 5 മുതല്‍ ആര്‍എസ്എസ് മാര്‍ച്ച് ആരംഭിക്കാനിരിക്കുന്നതിനാല്‍ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ സബ്മിഷനുകള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു.

ഫെബ്രുവരി 10ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് അനുമതി നല്‍കിയിരുന്നു. ആരോഗ്യകരമായ ജനാധിപത്യത്തിന് പ്രതിഷേധം അനിവാര്യമാണെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.