Connect with us

National

ഈ വർഷം രാജ്യത്ത് ശമ്പള വർധനയിൽ വൻ കുതിപ്പുണ്ടാകുമെന്ന് സർവേ

ഹൈടെക് വ്യവസായങ്ങള്‍, ലൈഫ് സയന്‍സസ്, ഹെല്‍ത്ത് കെയര്‍ എന്നിവ 10 ശതമാനത്തിലധികം കുതിച്ചുചാട്ടത്തോടെ ഇന്ത്യയെ നയിക്കുമെന്ന് റിപ്പോർട്ട്

Published

|

Last Updated

ന്യൂഡൽഹി | ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. കോറണ്‍ ഫെറിയുടെ സര്‍വേ പ്രകാരം, ഇന്ത്യന്‍ ജീവനക്കാര്‍ ഈ വര്‍ഷം ഏഷ്യയിലെ ഏറ്റവും വലിയ ശമ്പള വര്‍ദ്ധനവിന് തയ്യാറെടുക്കുകയാണ്.

ഇന്ത്യയില്‍ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 9.4% ശമ്പള കുതിപ്പിന് ശേഷം 2023-ല്‍ രാജ്യത്ത് ശരാശരി ശമ്പള വർധന 9.8% ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈടെക് വ്യവസായങ്ങള്‍, ലൈഫ് സയന്‍സസ്, ഹെല്‍ത്ത് കെയര്‍ എന്നിവ 10 ശതമാനത്തിലധികം കുതിച്ചുചാട്ടത്തോടെ ഇന്ത്യയെ നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നുണ്ടെങ്കിലും തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെയാണ്.