Connect with us

From the print

വെള്ളാര്‍മലയുടെ അതിജീവന വഞ്ചി

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ തിളങ്ങി വയനാട് ദുരന്തത്തെ അതിജീവിച്ച മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍.

Published

|

Last Updated

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ തിളങ്ങി വയനാട് ദുരന്തത്തെ അതിജീവിച്ച മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ കിരാതം വഞ്ചിപ്പാട്ടാണ് കുട്ടികള്‍ അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തിയായിരുന്നു മത്സരം അരങ്ങേറിയത്.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഉണ്ണികൃഷ്ണന്‍ വി എന്ന ഉണ്ണി സര്‍ ആണ് കുട്ടികളെ വഞ്ചിപ്പാട്ട് അഭ്യസിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് കുട്ടികള്‍ക്ക് അദ്ദേഹം വഞ്ചിപ്പാട്ട് പഠിപ്പിച്ചത്. വെള്ളാര്‍മല സ്‌കൂളില്‍ പത്താം ക്ലാസ്സ് വരെ പഠിച്ച നാല് കുട്ടികളാണ് ടീമില്‍ ഉള്‍പ്പെട്ടത്. ശ്രീനന്ദന, ആര്‍ദ്ര, വിസ്മയ, അനാമിക, സല്‍ന, ലക്ഷ്മി, നസിയ, സന്ധ്രാ, വിഷ്ണുമായ, അര്‍ച്ചന എന്നിവരാണ് പാട്ടുകാര്‍. സ്മിത ഇ എസ്, ശ്യാംജിത്ത് എന്നീ അധ്യാപകര്‍ കുട്ടികള്‍ക്ക് പിന്തുണയുമായി തിരുവനന്തപുരത്തെത്തി. സ്വന്തം സ്‌കൂളിനെയും ജില്ലയെയും പ്രതിനിധാനം ചെയ്ത് കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് കുട്ടികള്‍ പറഞ്ഞു.

ദുരന്തബാധിത മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൗണ്‍സിലിംഗ് സെഷനുകള്‍ ഏറെ സഹായകമായെന്നും കുട്ടികള്‍ പറഞ്ഞു.