Connect with us

Kerala

ദിലീപിന്റെ അഭിഭാഷകനെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്‍കി

പരാതി ലഭിച്ചതായി ബാര്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചു.

Published

|

Last Updated

കൊച്ചി  |നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതിയുമായി അതിജീവിത. ബാര്‍ കൗണ്‍സിലില്‍ നേരിട്ടെത്തി അതിജീവിത പരാതി നല്‍കിയിരിക്കുന്നത്.

അഭിഭാഷകന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് അതിജീവിത പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിനുള്ള തെളിവുകള്‍ പുറത്തുവരവെ ഇയാള്‍ക്കെതിരെ നടപടി വേണമെന്നും അതിജീവിതയുടെ പരാതിയിലുണ്ട്. നേരത്തെ, ഇ-മെയില്‍ മുഖാന്തിരം അയച്ച പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും നിയമപ്രകാരം നേരിട്ടെത്തി ഫീസടച്ച് പരാതി നല്‍കണമെന്നും ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതി നല്‍കിയത്. പരാതി ലഭിച്ചതായി ബാര്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചു.

 

Latest