Kerala
മദ്യ വില്‍പ്പന പിടികൂടാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് പ്രതി രക്ഷപ്പെട്ടു
ഇയാളുടെ വീട്ടില്‍ നിന്നും വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന 52 കുപ്പി മദ്യവും , മദ്യവില്‍പ്പനക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറും പിടികൂടി.
ചിത്രം പ്രതീകാത്മകം
കൊടുങ്ങല്ലൂര്‍ | അനധികൃത മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വളര്‍ത്തുനായയെ അഴിച്ചു വിട്ട് പ്രതി ഓടി രക്ഷപ്പെട്ടു. കൊടുങ്ങല്ലൂര്‍ നാരായണാമംഗലം പാറക്കല്‍ വീട്ടില്‍ നിധിനാണ് ഓടിരക്ഷപ്പെട്ടത്.
ഇയാളുടെ വീട്ടില്‍ നിന്നും വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന 52 കുപ്പി മദ്യവും , മദ്യവില്‍പ്പനക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറും പിടികൂടി. നേരത്തെയും നിധിനെ അനധികൃത മദ്യം സൂക്ഷിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.
പ്രതി ഒന്നാം തിയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും രഹസ്യമായി മദ്യം സൂക്ഷിച്ച് വെച്ച് വില്‍പ്പന നടത്തുന്നത് പതിവായിരുന്നു. നിരവധി പരാതികള്‍ പ്രതി മദ്യവില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എക്സൈസ് കൊടുങ്ങല്ലൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ എം ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധനക്കെത്തിയത്.