Connect with us

Kerala

15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി കോടതിക്ക് മുന്നില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു; പിന്തുടര്‍ന്ന് പിടികൂടി പോലീസ്

വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് രക്ഷപ്പെടാന്‍ ശ്രമിക്കവെ പിടിയിലായത്

Published

|

Last Updated

തിരുവനന്തപുരം |  പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പിന്നാലെ ഓടി പിടികൂടി. വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് രക്ഷപ്പെടാന്‍ ശ്രമിക്കവെ പിടിയിലായത്. ഇന്ന് രാവിലെ തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് വെച്ചാണ് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

രാജേഷിനെ കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു. വിലങ്ങണിയിച്ചാണ് പ്രതിയെ പോലീസ് കോടതിയിലേക്ക് കൊണ്ടു വന്നത്.ഇയാള്‍ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കൈയിലെ വിലങ്ങഴിക്കുകയായിരുന്നു. ആ സമയത്താണ് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതിനു മുമ്പ് നെയ്യാര്‍ ഡാം ഓപ്പണ്‍ ജയിലില്‍ നിന്നും ചാടിയ രണ്ട് പ്രതികളില്‍ ഒരാളാണ് ഇയാള്‍. ജയില്‍ ചാടിയ ഇയാളെ പിന്നീട് ഒരു വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പോലീസ് പിടികൂടിയത്.

 

---- facebook comment plugin here -----

Latest