Connect with us

ma yousuf ali

ഹംസക്ക് ഇനി തുരുമ്പിക്കാത്ത ജീവിതം നയിക്കാം; കൈത്താങ്ങായത് യൂസഫലി

മറ്റത്തൂര്‍ പന്തപ്പിലാന്‍ ഹംസയുടെ സ്വപ്‌നത്തിന് പൂര്‍ത്തികരണമായി

Published

|

Last Updated

മലപ്പുറം | അന്ന് റോഡരികിൽ നിൽക്കുമ്പോൾ ഹംസ അധികമൊന്നും അഗ്രഹിച്ചില്ല, കേട്ടറിഞ്ഞ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ ഒന്ന് കാണണം, സലാം പറയണം ഒരു നോക്ക് കണ്ട് തന്റെ പ്രയാസങ്ങൾ പറയണം.
റോഡരികിൽ നിന്ന് കൈവീശിയപ്പോൾ എം എ യൂസഫലി അടുത്തേക്ക് വിളിച്ചു. ഹംസയുടെ പ്രയാസങ്ങൾ ഓരോന്നായി കേട്ടു. കട്ട ശേഷം എല്ലാം ശരിയാക്കാമെന്ന് യൂസഫലി പറയുമ്പോൾ ഇത്രവേഗം തന്റെ സ്വപ്‌നം നിറവേറുമെന്ന് ഹംസ കരുതിയില്ല. ആ സ്വപനം സാഫല്യമായ സന്തോഷത്തിലാണ ഒതുക്കുങ്ങൽ മറ്റത്തൂർ സ്വദേശിയായ ഹംസ. 27 വർഷമായി ഓട്ടോ തൊഴിലാളിയായ തനിക്ക് ജീവിക്കാൻ മറ്റു മാർഗമില്ലെന്നും 17 വർഷം പഴക്കമുള്ള ഓട്ടോ മാറ്റി വേറെ വാങ്ങാൻ സഹായിക്കണമെന്നും ഹംസ യൂസഫലിയോട് ആവശ്യപ്പെടുകയായിരുന്നു. ഹംസയുടെ ആവശ്യം നിറവേറ്റി നൽകിയിരിക്കുകയാണ് എം എ യൂസഫലി.

എം എ യൂസുഫലി വാങ്ങി നൽകിയ ഓട്ടോറിക്ഷയുടെ താക്കോൽ ലുലു ഗ്രൂപ്പ് പ്രതിനിധികളായ ഇ എ ഹാരിസ്, നൗഫൽ കരീം എന്നിവർ ചേർന്ന് ഹംസക്ക് കൈമാറുന്നു

കാലാവധി കഴിയാറായ തുരുമ്പെടുത്ത ഓട്ടോറിക്ഷക്ക് പകരം പുതുപുത്തൻ ഓട്ടോറിക്ഷ നൽകിയാണ് തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുന്നത്. ഓട്ടോറിക്ഷ യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ എ ഹാരീസ്, നൗഫൽ കരീം എന്നിവർ ചേർന്ന് ഹംസയുടെ വീട്ടിലെത്തി കൈമാറി. ഉപജീവനത്തിനായി തനിക്ക് പുതിയ ഓട്ടോറിക്ഷ സമ്മാനിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ് ഒതുക്കുങ്ങൽ മറ്റത്തൂർ സ്വദേശിയായ ഹംസ.

കോട്ടക്കലിലെ സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിലുള്ള പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് റോഡരികിൽ നിന്ന ഹംസയെ എം എ യൂസഫലി കാണുന്നത്. തുരുമ്പെടുത്ത കാലാവധി കഴിയാറായ ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ ഹംസ പോറ്റിയിരുന്നത്. എങ്ങനെ പുതിയ ഓട്ടോ വാങ്ങുമെന്ന് നെടുവീർപ്പെടുമ്പോഴായിരുന്നു ഹംസക്ക് യൂസുഫലിയുടെ ഈ കൈത്താങ്ങ് വന്നെത്തിയത്.