Connect with us

Kozhikode

തഹ്‌രീള് മോണിറ്ററിംഗ് സമിതി പരിശീലന കേമ്പ് സമാപിച്ചു

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ലക്ഷ്യവും മാര്‍ഗവും, ബോധനവും മൂല്യനിര്‍ണ്ണയവും, മോണിറ്ററിംഗ് സമിതി ഘടന, പ്രവര്‍ത്തനം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളിലെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും തുടര്‍ മൂല്യനിര്‍ണ്ണയ പദ്ധതി മോണിറ്റര്‍ ചെയ്യുന്നതിനും റെയിഞ്ച് തലത്തില്‍ രൂപീകരിച്ച അഞ്ചംഗ മോണിറ്ററിംഗ് സമിതിയുടെ ഒന്നാം ഘട്ട പരിശീലനം സമാപിച്ചു. കോഴിക്കോട് സമസ്ത സെന്റര്‍ ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ജില്ലയിലെ 42 റെയിഞ്ചുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 210 പേര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത്. മറ്റു ജില്ലകളിലെ പരിശീലന ക്യാമ്പുകള്‍ ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാകും.

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ലക്ഷ്യവും മാര്‍ഗവും, ബോധനവും മൂല്യനിര്‍ണ്ണയവും, മോണിറ്ററിംഗ് സമിതി ഘടന, പ്രവര്‍ത്തനം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ്, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, അബ്ദുല്‍ കരീം ഹാജി കാരാത്തോട്, എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കി. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അക്ബറലി ഫൈസി മമ്പാട്, എന്‍ പി.മുഹമ്മദ് ദാരിമി അരീക്കോട്, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ സംബന്ധിച്ചു.

Latest