Connect with us

Afghanistan

അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിന് ചൈന സഹകരണം വാഗ്ദാനം ചെയ്തതായി താലിബാന്‍

രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും താലിബാന്‍ വക്താവ് പറഞ്ഞു

Published

|

Last Updated

കാബൂള്‍ | അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിന് ചൈന സഹകരണം വാഗ്ദാനം ചെയതതായി താലിബാന്‍. അഫ്ഗാന്റെ മുഖ്യ പങ്കാളിയായിരിക്കും ചൈനയെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അഫ്ഗാനില്‍ ചൈനക്ക് എംബസി ഉണ്ടായിരിക്കും.

ചൈനയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകും. ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണക്കും. അഫ്ഗാനിസ്താനില്‍ വന്‍തോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും- താലിബാന്‍ വക്താവ് വ്യക്തമാക്കി