Connect with us

taliban invasion

സര്‍ക്കാര്‍ രൂപീകരണം ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് താലിബാന്‍

എല്ലാ തലത്തിലുമുള്ള കൂടിയാലോചനകള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രിസഭയെക്കുറിച്ചുള്ള പ്രധാന തീരുമാനങ്ങള്‍ ആയെന്നും താലിബാന്‍

Published

|

Last Updated

പെഷവാര്‍ | അഫ്ഗനില്‍ താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ രൂപീകരണം ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് താലിബാന്‍ വക്താവ് സബീയുല്ലാ മുജാഹിദ്. നേരത്തേ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് താലിബാന്‍ അറിയിച്ചിരുന്നത്.

താലിബാന്‍ രാഷ്ട്രീയ കാര്യ ഓഫീസിന്റെ അധ്യക്ഷനായ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സര്‍ക്കാറിന്റെ തലവനായേക്കും എന്നാണ് കരുതപ്പെടുന്നത്. താലിബാന്റെ ഏറ്റവും തലപ്പത്തുള്ള മുല്ല ഹെബത്തുല്ല അഖുന്‍ഡ്‌സാദ അഫ്ഗാന്‍ സര്‍ക്കാറിന്റെ ‘സുപ്രീം ലീഡര്‍’ ആയേക്കുമെന്നാണ് കരുതപ്പെടുന്നത്.

എല്ലാ തലത്തിലുമുള്ള കൂടിയാലോചനകള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രിസഭയെക്കുറിച്ചുള്ള പ്രധാന തീരുമാനങ്ങള്‍ ആയെന്നും താലിബാന്‍ വക്താവ് അറിയിച്ചു.

---- facebook comment plugin here -----

Latest