Connect with us

National

തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന് നേരെ ചീമുട്ടയേറ്

രേവന്ത് റെഡ്ഡി പ്രസംഗിക്കുന്നതിനിടെ അക്രമികള്‍ മുട്ടയും തക്കാളിയും കല്ലും വലിച്ചെറിയാന്‍ തുടങ്ങി.

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്ക് നേരെ ചീമുട്ടയേറ്. ഇന്നലെ ഭൂപാലപ്പള്ളി ജില്ലയില്‍ ‘ഹാത് സേ ഹാത്ത് ജോഡോ’ പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം.രേവന്ത് റെഡ്ഡിക്ക് നേരെ അക്രമികള്‍ ചീമുട്ടയും തക്കാളിയും എറിഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി.

സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.രേവന്ത് റെഡ്ഡി പ്രസംഗിക്കുന്നതിനിടെ അക്രമികള്‍ മുട്ടയും തക്കാളിയും കല്ലും വലിച്ചെറിയാന്‍ തുടങ്ങി. രോഷാകുലരായ പ്രവര്‍ത്തകര്‍ അക്രമികള്‍ക്കെതിരെ തിരിഞ്ഞതോടെ സ്ഥലത്ത് വന്‍ സംഘര്‍ഷമുണ്ടായി. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി.

ബിആര്‍എസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. ആക്രമണം തടയാന്‍ പൊലീസ് ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

 

Latest