Connect with us

Uae

യു എ ഇയിൽ അടുത്ത ആഴ്ച അന്തരീക്ഷ താപനില കുറയും

കഴിഞ്ഞ ആഴ്ച രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.

Published

|

Last Updated

ദുബൈ | യു എ ഇയിൽ അടുത്ത ആഴ്ച അന്തരീക്ഷ താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് അൽപം ആശ്വാസം നൽകി ചില സ്ഥലങ്ങളിൽ മഴ പ്രതീക്ഷിക്കാം.

അബൂദബിയിൽ അടുത്തയാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസായി താഴും.രാജ്യത്തുടനീളം മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചൊവ്വാഴ്ച തലസ്ഥാനത്ത് 37 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഫുജൈറയിലും അൽ ഐനിലും അബൂദബിയിലും ഉൾപ്രദേശങ്ങളിൽ മഴ പെയ്യും.
ദുബൈയിൽ മൂടിക്കെട്ടിയ ആകാശം പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കും. ചിലപ്പോൾ പൊടിയും നിറഞ്ഞതായിരിക്കും.

ശനിയാഴ്ച ദുബൈയിൽ താപനില 42 ഡിഗ്രി സെൽഷ്യസും അബുദബിയിൽ 41 ഡിഗ്രി സെൽഷ്യസും ആയിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മെർക്കുറി 40 ഡിഗ്രി സെൽഷ്യസിനു അൽപ്പം മുകളിലായിരിക്കും. ഈർപ്പത്തിന്റെ അളവ് ഉയർന്ന നിലയിലായിരിക്കും. കഴിഞ്ഞ ആഴ്ച രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.

Latest