Connect with us

Kerala

15 വര്‍ഷം പൂര്‍ത്തിയാകുന്ന കെ എസ് ആര്‍ ടി സി ബസുകളുടെ കാലാവധി രണ്ട് വര്‍ഷത്തേക്കു കൂടി നീട്ടി

1,117 ബസുകളുടെ കാലാവധിയാണ് നീട്ടിയത്. കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട മറ്റ് 153 വാഹനങ്ങളുടെ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന കെ എസ് ആര്‍ ടി സി ബസുകളുടെ കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി ഗതാഗത വകുപ്പ്. നാളെ (സെപ്തം: 30, തിങ്കള്‍) 15 വര്‍ഷം പൂര്‍ത്തിയാകുന്ന 1,117 ബസുകളുടെ കാലാവധിയാണ് നീട്ടിയത്.

ഇത്രയും ബസുകള്‍ ഒരുമിച്ച് പിന്‍വലിക്കുന്നത് യാത്രാ ദുരിതത്തിന് കാരണമാകുമെന്നത് മുന്‍നിര്‍ത്തിയാണ് തീരുമാനം. കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട മറ്റ് 153 വാഹനങ്ങളുടെ കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്.

15 വര്‍ഷത്തിലധികമായ കെ എസ് ആര്‍ ടി സി വാഹനങ്ങളുടെ കാലാവധി നേരത്തെ സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും നീട്ടിനല്‍കിയത്. രണ്ട് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടണമെന്ന കെ എസ് ആര്‍ ടി സി എം ഡിയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് നടപടി.

 

---- facebook comment plugin here -----

Latest