Connect with us

First Gear

യുകെയില്‍ ഏറ്റവുമധികം വിറ്റഴിച്ച രണ്ടാമത്തെ കാറായി ടെസ്ല മോഡല്‍ 3

മോഡല്‍ 3 നിലവില്‍ ലോകത്തെവിടെയും ഏറ്റവും താങ്ങാനാവുന്ന ടെസ്ല മോഡലാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ടെസ്ല മോഡല്‍ 3 കാര്‍ വിപണികളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ്. അടുത്തിടെ പുറത്തുവന്ന 2021ലെ യുകെയിലെ കാര്‍ വില്‍പ്പനയുടെ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ വോക്സ്ഹാള്‍ കോര്‍സ ആണെന്നും ടെസ്ല മോഡല്‍ 3 രണ്ടാം സ്ഥാനത്ത് ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മോഡല്‍ 3 നിലവില്‍ ലോകത്തെവിടെയും ഏറ്റവും താങ്ങാനാവുന്ന ടെസ്ല മോഡലാണ്. അമേരിക്കന്‍ ഇവി നിര്‍മ്മാതാവില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നം കൂടിയാണിത്. 2021-ല്‍ യുകെയില്‍ ഫോക്സ്വാഗണ്‍ പോളോ, ഗോള്‍ഫ്, ഫോര്‍ഡ് ഫിയസ്റ്റ, പ്യൂമ, കിയ സ്പോര്‍ട്ടേജ്, ടൊയോട്ട യാരിസ് തുടങ്ങിയ ജനപ്രിയ മോഡലുകളെ വിറ്റഴിച്ച യൂണിറ്റുകളുടെ കാര്യത്തില്‍ മോഡല്‍ 3 പിന്തള്ളി എന്നാണ് റിപ്പോര്‍ട്ടുകള്‍. സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്സ് ആന്‍ഡ് ട്രേഡേഴ്സിന്റെ (എസ്എംഎംടി) ഡാറ്റ കാണിക്കുന്നത്, 2021 യുകെയില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ കുതിച്ചുചാട്ടമായിരുന്നു എന്നാണ്. 190,000 ഇവികള്‍ ഇവിടെ വിറ്റു, ടെസ്ല മോഡല്‍ 3 മൊത്തത്തില്‍ ടോപ്പ്-10ല്‍ പ്രവേശിച്ച ആദ്യത്തെ ഇവിയായി മാറി.