Connect with us

International

കഞ്ചാവ് ഉപയോഗം നിരോധിക്കാനൊരുങ്ങി തായ്‌ലാന്‍ഡ് സര്‍ക്കാര്‍

കഞ്ചാവ് നിരോധിക്കുന്ന കാര്യം അടുത്ത ആഴ്ച ചേരുന്ന മന്ത്രി സഭ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

Published

|

Last Updated

തായ്‌ലാന്‍ഡ് | തായ്‌ലാന്‍ഡില്‍ കഞ്ചാവിന്റെ ഉപയോഗം നിരോധിക്കുമെന്ന് സര്‍ക്കാര്‍. കഞ്ചാവ് നിരോധിക്കുന്ന കാര്യം അടുത്ത ആഴ്ച ചേരുന്ന മന്ത്രി സഭ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2022 ലാണ് നിരോധിത ലഹരിവസ്ഥുക്കളുടെ പട്ടികയില്‍ നിന്ന് കഞ്ചാവ് നീക്കം ചെയ്തത്. ഈ നീക്കം രാജ്യത്ത് കഞ്ചാവ് വ്യാപകമാകാന്‍ കാരണമായി. പ്രത്യേകിച്ച് ബാങ്കോകില്‍ കഞ്ചാവ് ഉപയോഗം വ്യാപകമായി.

ആരോഗ്യ , ഔഷധ ആവശ്യങ്ങള്‍ക്ക് മാത്രമായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുവദിച്ചു കൊണ്ട് പുതിയ ബില്‍ നിലവില്‍ വരുത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ശ്രേഷ്ഠ തവിഷിന്‍ വിനോദത്തിനായി ഇത്തരം ലഹരി ഉപയോഗക്കുന്നതിനെ നിരന്തരം വിമര്‍ശിക്കുകയും ഔഷധ ആവശ്യങ്ങള്‍ക്ക് മാത്രമേ കഞ്ചാവ് ഉപയാഗിക്കാവൂ എന്ന് പറയുകയും ചെയ്തിരുന്നു.