Malappuram
തീം സോംഗ് പ്രകാശനം ചെയ്തു
നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ പ്രകാശനം നിർവഹിച്ചു.

കോട്ടക്കൽ | എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി “സർഗാഗ്നി കത്തുന്നു” എന്ന തീം സോംഗ് പ്രകാശനം ചെയ്തു. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. കലയും സാഹിത്യവും സാമൂഹിക നന്മക്ക് എന്നതാണ് ഗാനത്തിൻ്റെ ഉള്ളടക്കം. ജില്ലാ യൂട്യൂബ് ചാനലിലാണ് സോംഗ് സംപ്രേഷണം ചെയ്തിട്ടുള്ളത്.
സെപ്തംബർ 2-4 തീയതികളിലാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നത്. സാഹിത്യോത്സവിന്റെ മുന്നോടിയായി വ്യത്യസ്ത കലാ, സാഹിത്യ,സംസ്ക്കാരിക പരിപാടികൾ നടക്കും.
തീം സോങ് പ്രകാശന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് കെ സ്വാദിഖ് അലി ബുഖാരി, ജില്ലാ ജന. സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ , എ അതീഖ് റഹ്മാൻ സംബന്ധിച്ചു.
---- facebook comment plugin here -----