Kerala
വയോധികയുടെ മുഖം മൂടി മോഷ്ടാവ് സ്വര്‍ണമാല കവര്‍ന്നു
സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കി.
മുണ്ടക്കയം | വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷം മോഷ്ടാവ് സ്വര്‍ണമാല കവര്‍ന്നു. കൂട്ടിക്കല്‍ വല്ലിറ്റ മഠത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ ഭാര്യ മറിയക്കുട്ടിയുടെ മാലയാണ് മോഷണം പോയത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കയറിവന്ന മോഷ്ടാവ് പിറകില്‍ നിന്ന് മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു.
മുഖം മൂടിയപ്പോള്‍ കുട്ടികള്‍ കളിക്കുകയാണെന്നാണ് ആദ്യം മറിയക്കുട്ടി കരുതിയത്. എന്നാല്‍ മാല പറിച്ചതോടെ കാര്യം മനസ്സിലായി ഇതോടെ മറിയക്കുട്ടി ഉറക്കെ നിലവിളിച്ചു.അപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു.
പക്ഷാപാതം പിടിപെട്ട് ശരീരത്തിന്റെ ഒരുവശം തളര്‍ന്ന് ചികിത്സയിലാണ് മറിയക്കുട്ടി. മൂത്ത മകന്റെ കൂടെയാണ് മറിയക്കുട്ടി താമസിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കി.