Connect with us

കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം വിവിധ വീടുകളില്‍ കവര്‍ച്ചാശ്രമം നടത്തിയ മോഷ്ടാവ് പോലീസിനെ കണ്ട് ഓടി സമീപത്തെ ഓടയില്‍ ഒളിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്ക് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കള്ളനെ ഓടയില്‍ നിന്ന് പുറത്തെത്തിക്കാനായില്ല.

പിന്നീട് കായംകുളം അഗ്നിരക്ഷ നിലയത്തില്‍ നിന്നുള്ള സേനാംഗങ്ങളെ വിളിച്ചുവരുത്തി. ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റുന്നതിനിടയില്‍ മോഷ്ടാവ് ഓടയുടെ ഉള്ളിലേക്ക് കയറി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ഓടയ്ക്കുള്ളില്‍ കയറി സാഹസികമായി മോഷ്ടാവിനെ പിടികൂടി.

Latest