കോഴിക്കോട്: വിനോദയാത്ര പോകാന്‍ പണം കണ്ടെത്തുന്നത് മോഷണത്തിലൂടെ. രാത്രിയുടെ മറവില്‍ കടകള്‍ കുത്തിത്തുറന്ന് കിട്ടുന്ന പണവുമായി വിനോദയാത്ര പോകലാണ് കൊടുവള്ളി കളരാന്തിരി സക്കറിയ എന്ന സ്ഥിരം മോഷ്ടാവിന്റെ രീതി.
മോഷണത്തിന്റെ പേരില്‍ 110 ഓളം കേസുണ്ടെങ്കിലും അതൊന്നും കവര്‍ച്ചക്കോ ടൂറിനോ തടസ്സമല്ല.
14ആം വയസ്സില്‍ തുടങ്ങിയ മോഷണത്തിനോ സഞ്ചാരത്തിനോ തടസ്സമില്ലാതെ 41 ാം വയസ്സിലെത്തിയ സക്കറിയ കഴിഞ്ഞ ദിവസം കോഴിക്കോട് കസബ പോലീസിന്റെ പിടിയിലായി. നഗരത്തില്‍ കോട്ടപ്പറമ്പ് റോഡില്‍ മൂന്ന് കടകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഒടുവില്‍ കുടുങ്ങിയത്.
---- facebook comment plugin here -----