Uae
അൽ ബദർ ഫെസ്റ്റിവൽ മൂന്നാം പതിപ്പ് വ്യാഴാഴ്ച ആരംഭിക്കും
ഇമാറാത്തി മൗലിദ് ബാൻഡുകൾക്കൊപ്പം മതപരമായ ഗാനങ്ങളും പ്രവാചക പ്രകീർത്തനങ്ങളും ഉൾക്കൊള്ളുന്ന പരിപാടികൾ നിരവധി അറബ്, ഇസ്്ലാമിക രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ അവതരിപ്പിക്കും
ഫുജൈറ | ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ, അൽ ബദർ ഫെസ്റ്റിവലിന്റെ ഈ വർഷത്തെ പരിപാടികൾ സെപ്തംബർ 12 മുതൽ 26 വരെ നടക്കും.
സാംസ്‌കാരിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടികൾ ഫുജൈറ ക്രിയേറ്റീവ് സെന്ററിലാണ് നടക്കുന്നത്.മുഹമ്മദ് നബി (സ) യുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടികൾ ആ വിശിഷ്ട ജീവചരിത്രത്തിൽ നിന്നും ഇസ്്ലാമിക മൂല്യങ്ങളിൽ നിന്നും അധ്യാപനങ്ങളിൽ നിന്നുമുള്ള പ്രധാന വശങ്ങൾ ഉയർത്തിക്കാട്ടുന്ന വൈവിധ്യമാർന്ന സംരംഭങ്ങൾ ഉൾക്കൊള്ളുന്നതാണ്.
അൽ ബദർ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പാണ് ഈ വർഷത്തേത്. ഇമാറാത്തി മൗലിദ് ബാൻഡുകൾക്കൊപ്പം മതപരമായ ഗാനങ്ങളും പ്രവാചക പ്രകീർത്തനങ്ങളും ഉൾക്കൊള്ളുന്ന പരിപാടികൾ നിരവധി അറബ്, ഇസ്്ലാമിക രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങൾ അവതരിപ്പിക്കും. പ്രവാചക (സ) ജീവചരിത്രവുമായി ബന്ധപ്പെട്ട കലാ സൃഷ്ടികൾ പ്രദർശിപ്പിക്കുകയും ചെയ്യും. അറബി കാലിഗ്രാഫി ശിൽപശാലകൾ, സംവേദനാത്മക പ്ലാറ്റ്ഫോമുകളും ഉണ്ടാകും.
പ്രവാചകന്റെ (സ) ജീവചരിത്രത്തിന്റെ തത്വങ്ങളും മൂല്യങ്ങളും വിവിധ കലാ-സാഹിത്യ രൂപങ്ങളിലൂടെ ഭാവി തലമുറയിൽ ഈ മൂല്യങ്ങൾ സന്നിവേശിപ്പിക്കുകയാണ് അൽ ബദർ ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. ഈ മൂല്യങ്ങളെക്കുറിച്ച് അവബോധം വളർത്താനും ദൈനംദിന ജീവിതത്തിൽ അവയുടെ പ്രകടനങ്ങൾ പ്രകടിപ്പിക്കാനും വ്യക്തിഗത പെരുമാറ്റത്തിലും ധാർമികതയിലും അവയുടെ സ്വാധീനത്തിന് ഊന്നൽ നൽകാനും ഫെസ്റ്റിവൽ ശ്രമിക്കുന്നു.