Connect with us

Kerala

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് വായ്പ ആപ്പുകാരുടെ ഭീഷണി; യുവതി ആത്മഹത്യക്ക് ശ്രമിച്ചു

കുറ്റ്യാടി സ്വദേശിനിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കോഴിക്കോട്  | വായ്പാ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. 25 കാരിയായ കുറ്റ്യാടി സ്വദേശിനിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമായി തുടരുകയാണ്

ആപ്പ് വഴി 2000 രൂപയാണ് യുവതി വായ്പയെടുത്തത്. സ്വര്‍ണം പണയം വെച്ചും മറ്റും പലതവണയായി ഒരു ലക്ഷം രൂപയോളം തിരിച്ചടച്ചിട്ടും ആപ്പുകാരുടെ ഭീഷണി തുടര്‍ന്നു .പണമില്ലെന്ന് അറിയിച്ചതോടെ, യുവതിയുടെ വാട്സ് ആപ്പിലെ പ്രൊഫൈല്‍ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണിലേക്ക് അയച്ചു.ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രണ്ടു കുട്ടികളുടെ മാതാവായ യുവതി പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതി.

Latest