Uae
പദവി ദുരുപയോഗം ചെയ്ത് പ്രവാസികളെ കള്ളക്കേസിൽ കുടുക്കി നാട് കടത്തുമെന്ന് ഭീഷണി; പോലീസ് ഉദ്യോഗസ്ഥന് തടവും പിഴയും
ഇയാളുടെ ആവശ്യം നിരസിച്ച ഒട്ടനവധി പേർ നാടുകടത്തലിനു വിധേയമായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രവാസികളെ കള്ളക്കേസില്‍ കുടുക്കി ഭീഷണിപ്പെടുത്തി പണം കൈപറ്റുന്നത് പതിവാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ ഒടുവില്‍ നിയമത്തിന് കീഴടങ്ങി.
പോലീസ് ഉദ്യോഗസ്ഥന് അഞ്ചു വര്‍ഷം തടവും രണ്ടായിരം ദിനാര്‍ പിഴയും ചുമത്തി. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രവാസികളുടെ വാഹനങ്ങളില്‍ നിന്ന് മദ്യം പിടിച്ചെടുത്തു എന്നപേരില്‍ കള്ളകേസില്‍ പെടുത്തി അറസ്റ്റ് ചെയ്യുകയും അതിന് ശേഷം നാട് കടത്താതിരിക്കാന്‍ അവരില്‍ നിന്നും പണം ആവശ്യപെടുക, ഭീഷണിപെടുത്തുക തുടങ്ങിയതായിരുന്നു ഇയാളുടെ തട്ടിപ്പ് രീതി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുവൈത്ത് രഹസ്യഅന്വേഷണവിഭാഗമാണ് മാസങ്ങള്‍ക്ക്മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ആവശ്യം നിരസിച്ച ഒട്ടനവധി പേര്‍ നാടുകടത്തലിനു വിധേയമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതില്‍ അധികപേരും ഏഷ്യന്‍ പ്രവാസികള്‍ ആണ് എന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ശൈഖ് ഫഹദ് അല്‍ യൂസുഫ് ന്റെ നിര്‍ദേശപ്രകാരം ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.