Connect with us

Kerala

നരബലി കേസിലെ മൂന്ന് പ്രതികളും 24 വരെ പോലീസ് കസ്റ്റഡിയില്‍

നരബലി കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും അതിനാല്‍ 12 ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു പോലീസ് അപേക്ഷിച്ചത്

Published

|

Last Updated

കൊച്ചി | ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളും ഈ മാസം 24 വരെ പോലീസ് കസ്റ്റഡിയില്‍. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

നരബലി കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും അതിനാല്‍ 12 ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു പോലീസ് അപേക്ഷിച്ചത്.
കൂടുതല്‍ ആള്‍ക്കാരെ പത്തനംതിട്ടയില്‍ എത്തിച്ചുവോ, മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗം എന്നിവ അന്വേഷിക്കണം. ഫൊറന്‍സിക് പരിശോധയ്ക്ക് പ്രതിയുടെ സാന്നിധ്യം അനിവാര്യമെന്നും കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു.

പ്രതികളെ കുറ്റസമ്മതം നടത്താന്‍ പോലീസ് നിര്‍ബന്ധിക്കുന്നതായി പ്രതിഭാഗം വാദിച്ചിരുന്നു. പ്രതികള്‍ക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരായി.