Connect with us

ponmudi dam

പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉടന്‍ തുറക്കും

പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം |  മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അല്‍പ്പസമയത്തിനകം തുറക്കും. മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്. 130 ക്യുമെക്സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ തുറക്കുന്നത്. വെള്ളം ഒഴുക്കി വിടുമ്പോള്‍ പൊന്മുടി അണക്കെട്ടിന് താഴെ പുഴയില്‍ ജലനിരപ്പ് ഉയരും. ഈൗ സാഹചര്യത്തില്‍ പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

 

 

 

Latest