puthuppalli
ഉമ്മന്‍ചാണ്ടിക്ക് അവസാന ട്രിബ്യൂട്ടിന്റെ ഇടിമുഴക്കം
കുഞ്ഞൂഞ്ഞിന്റെ മകന് പുതുപ്പള്ളി അറിഞ്ഞു വോട്ടുചെയ്തു
കോട്ടയം | അന്തരിച്ച ജനനായകന്‍ ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മണ്ഡലമായ പുതുപ്പള്ളി നല്‍കുന്ന അവസാന യാത്രയയപ്പിന്റെ ഇടിമുഴക്കം ഉയര്‍ന്നു.
ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പോളിങ്ങിനു തൊട്ടുമുമ്പു പറഞ്ഞതുപോലെ ഉമ്മന്‍ ചാണ്ടിക്കു മണ്ഡലം നല്‍കുന്ന അവസാന ട്രിബ്യൂട്ട് ഒരു തരംഗമായി പടരുകയാണെന്നു വോട്ടെണ്ണലിന്റെ ആദ്യ പ്രവണത വ്യക്തമാക്കുന്നു.
അയര്‍ക്കുന്നം എണ്ണിത്തീരുമ്പോഴേക്കും ഭൂരിപക്ഷം 5000 കടക്കുമെന്ന സൂചനയിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
ചാണ്ടി ഉമ്മന്റെ വിജയാഘോഷത്തിന്റെ ആവേശം വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ഉയര്‍ന്നു കഴിഞ്ഞു. കുഞ്ഞൂഞ്ഞിന്റെ മകന് പുതുപ്പള്ളി അറിഞ്ഞു വോട്ടുചെയ്തിരിക്കുന്നു എന്നാണു വ്യക്തമാവുന്നത്.
ഉമ്മന്‍ചാണ്ടിയുടെ കൈപിടിച്ച പോലെ അയര്‍ക്കുന്നം ചാണ്ടി ഉമ്മനേയും കൈ പിടിച്ചിരിക്കുന്നു.