Connect with us

Kerala

മലമ്പുഴയില്‍ കഞ്ചാവ് പരിശോധനക്ക് പോയ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍ കുടുങ്ങി; തിരച്ചില്‍

Published

|

Last Updated

പാലക്കാട് | മലമ്പുഴയില്‍ കഞ്ചാവ് പരിശോധനക്ക് പോയ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍ കുടുങ്ങി. നര്‍ക്കോട്ടിക് ഡി വൈ എസ് പി. സി ഡി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വഴി തെറ്റി വനത്തിനകത്ത് കുടുങ്ങിപ്പോയത്. പോലീസും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്.

വാളയാര്‍ വനമേഖലയില്‍ എട്ട് കിലോമീറ്റര്‍ ഉള്‍വനത്തില്‍ സംഘമുണ്ടെന്നാണ് വിവരം. ഇവര്‍ സുരക്ഷിതരാണെന്ന് വയര്‍ലെസ് സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇന്ന് രാവിലെയാണ് തണ്ടര്‍ബോള്‍ട്ട് സംഘം കഞ്ചാവ് പരിശോധനക്കായി പോയത്.

 

 

 

Latest