Kerala
വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി
പത്തനംതിട്ട കൂടല്‍ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്താണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയത്.
കോന്നി | പത്തനംതിട്ട കൂടല്‍ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് പുലി കുടുങ്ങിയത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ വനം വകുപ്പിന്റെ കെണിയില്‍ പുലി കുടുങ്ങുന്നത്. പുലി കൂട്ടിലായ വിവരം നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചത്.
നടുവത്തുമൂഴി റേഞ്ച് ഓഫീസ്, പാടം ഫോറസ്റ്റ് സ്റ്റേഷന്‍, കോന്നി സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ എത്തി പുലിയെ പ്രത്യേക വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് ഗവിയിലെ ഉള്‍വനത്തില്‍ ഉച്ചയോടെ തുറന്നു വിട്ടു.
ഇഞ്ചപ്പാറ, പാക്കണ്ടം എന്നിവിടങ്ങളില്‍ അനവധി വളര്‍ത്തു മൃഗങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി പുലി കൊന്നു തിന്നത്.
---- facebook comment plugin here -----