Kerala
മീനങ്ങാടിയെ മുള്‍മുനയില്‍ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടില്‍ കുടുങ്ങി
കടുവയെ കുപ്പാടി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.
വയനാട് | മീനങ്ങാടിയില്‍ ഇറങ്ങിയ കടുവ ഒടുവില്‍ കൂട്ടിലായി. ഇന്ന് രാത്രി ഒന്‍പതോടെയാണ്
പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ വീടിന് സമീപത്ത് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്.
ഇന്നലെ രണ്ടിടങ്ങളില്‍ മൂന്ന് വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. കടുവ കൂട്ടിലായത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ കുപ്പാടി പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. മീനങ്ങാടിക്ക് പുറമേ മൈലമ്പാടി, അപ്പാട് പ്രദേശങ്ങളിലും ഈ കടുവയെത്തിയിരുന്നു
---- facebook comment plugin here -----