Connect with us

Kerala

തോട്ടില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ചക്കാലക്കല്‍ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്

Published

|

Last Updated

തൃശൂര്‍ | തൃപ്രയാറില്‍ ഒന്നേകാല്‍ വയസ്സുള്ള പിഞ്ചുകുഞ്ഞ് തോട്ടില്‍ വീണു മരിച്ചു. ചക്കാലക്കല്‍ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്.

കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള തോട്ടില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.