Connect with us

Uae

പതിനെട്ട് വയസ്സ് തികയുന്ന താമസക്കാരുടെ ട്രാഫിക് ഫയല്‍ സ്വയം തുറക്കും

'സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി' പ്രോഗ്രാമിന്റെ ഭാഗമാണ് പുതിയ മാറ്റം.

Published

|

Last Updated

അബൂദബി| താമസക്കാര്‍ക്ക് 18 വയസ്സ് തികയുമ്പോള്‍ ഉടന്‍ തന്നെ ട്രാഫിക് ഫയലുകള്‍ തുറക്കുന്ന പുതിയ സംരംഭം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കാര്യം അറിയിക്കുന്ന ഒരു എസ് എം എസ് അവര്‍ക്ക് ലഭിക്കും. ‘സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി’ പ്രോഗ്രാമിന്റെ ഭാഗമാണ് പുതിയ മാറ്റം. ബ്യൂറോക്രസി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള 11 പുതിയ സേവനങ്ങളാണ് മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. വാഹനം, ഡ്രൈവിംഗ് ലൈസന്‍സ് വിഭാഗത്തിലെ മാറ്റങ്ങള്‍, വാഹന കൈമാറ്റം, താരിഫ് സേവനങ്ങള്‍ എന്നിവ ലളിതമാക്കുകയും റെക്കോര്‍ഡ് സമയത്തിനകം അവ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിടുന്നു.

നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് പാര്‍ക്കിംഗ് പെര്‍മിറ്റ് നേടുന്നതും യാന്ത്രികമായി മാറും. നഷ്ടപ്പെട്ടതോ കേടായതോ ആയ ഡിജിറ്റല്‍ പ്ലേറ്റുകള്‍ക്ക് പകരം നല്‍കല്‍, ഡിജിറ്റല്‍ അറിയിപ്പുകളിലൂടെ ഉടമസ്ഥാവകാശ ഡാറ്റ മാറ്റല്‍ തുടങ്ങിയ സേവനങ്ങളും കാര്യക്ഷമമാക്കിയിട്ടുണ്ട്. വ്യക്തികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സും ഉടമസ്ഥാവകാശവും ആപ്പിള്‍ വാലറ്റില്‍ ചേര്‍ക്കാം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ലൈസന്‍സുകള്‍ എളുപ്പത്തില്‍ കൈമാറാനും കഴിയും. വാഹന ഉടമസ്ഥാവകാശം ഇനി കാര്‍ ഡീലര്‍ഷിപ്പ് ഓഫീസുകളില്‍ നിന്ന് നേരിട്ട് നല്‍കും.

അബൂദബിയില്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ ആക്ടിവേഷന്‍ നിലവില്‍ പരീക്ഷിച്ചുവരികയാണ്. ഇലക്ട്രോണിക് പതിപ്പ് സ്വീകരിച്ചുകൊണ്ട് ഡ്രൈവിംഗ്, കാര്‍ ഉടമസ്ഥാവകാശ ലൈസന്‍സുകളുടെ നിര്‍ബന്ധിത പ്രിന്റിംഗും ഡെലിവറിയും അതോറിറ്റി റദ്ദാക്കി. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനും അത് ഡിജിറ്റലായി എഴുതിത്തള്ളാനുള്ള സംവിധാനവും നിലവില്‍ വന്നു.

 

 

 

Latest