Connect with us

തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 55 ആയി. ഇന്നലെ വൈകിട്ടും ഇന്ന് പുലര്‍ച്ചെയുമായി കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ജില്ലാ കളക്ടര്‍ അല്‍പസമയത്തിനകം ആശുപത്രി സന്ദര്‍ശിക്കും.

വ്യാജമദ്യ ദുരന്തത്തെച്ചൊല്ലി തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനം ബഹളത്തില്‍ മുങ്ങി. സഭ തുടങ്ങിയപ്പോള്‍ തന്നെ കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാര്‍ഡുകളുമായി അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇവരെ സ്പീക്കര്‍ പുറത്താക്കി. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചതോടെ എംഎല്‍എമാരെ സ്പീക്കര്‍ തിരിച്ച് വിളിച്ചു.

Latest