ELEPHANTS
ട്രെയിന്‍ തട്ടി മൂന്ന് ആനകള്‍ ചരിഞ്ഞു
രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്
![](https://assets.sirajlive.com/2021/11/palakkad-elephant-897x538.jpg)
പാലക്കാട് | ട്രെയിനിടിച്ച് പിടിയാനയും രണ്ട് കുട്ടിയാനകളും അതിദാരുണമായി ചെരിഞ്ഞു. രാത്രി 9.05ന് കോയമ്പത്തൂർ നവക്കരയിൽ വെച്ചാണ് അപകടം.
മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിടിച്ചാണ് 25 വയസ്സുള്ള പിടിയാനയും കുട്ടിയാനകളും ചെരിഞ്ഞത്. വാളയാർ കാട്ടിൽ നിന്നിറങ്ങി വാളയാറിനടത്തുള്ള നവക്കരയിലെ കൃഷിയിടത്തിലേക്ക് പോകുന്നതിന് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്.
സംഭവം അറിഞ്ഞയുടൻ തമിഴ്നാട്ടിലെ വനം വകുപ്പും റെയിൽവേ സംരക്ഷണ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി. വാളയാർ ഉൾപ്പെടെ വന മേഖലകളിൽ കാട്ടാനകൾ ട്രാക്ക് മുറിച്ചു കടക്കുന്നതിനാൽ ഈ പ്രദേശത്ത് എത്തുമ്പോൾ രാത്രികാലങ്ങളിൽ വേഗം കുറക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു.