Tiger trapped
കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയെ സുരക്ഷിത സ്ഥാനത്തേക്കുമാറ്റി
വനം വകുപ്പ് സംഘം എത്തി പുലിയ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
വയനാട് | കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയെ സുരക്ഷിത സ്ഥാനത്തേക്കുമാറ്റി. കാടശേരി യിലാണു കോഴിക്കൂട്ടില്‍ പുലി കുടുങ്ങിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങിയതായി കണ്ടത്.
തുടര്‍ന്നു വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് സംഘം എത്തി പുലിയ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
---- facebook comment plugin here -----