Connect with us

Kerala

വരുന്ന ഞായറാഴ്ച ട്രഷറികള്‍ തുറന്ന് പ്രവര്‍ത്തിക്കും

Published

|

Last Updated

തിരുവനന്തപുരം | ഈ മാസം 28, 29 തീയതികളില്‍ ദേശീയ പണിമുടക്ക് നടക്കുന്നതിനാല്‍, ഇടപാടുകള്‍ തടസ്സപ്പെടാതിരിക്കാന്‍ 27 ന് ട്രഷറികള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ട്രഷറികളില്‍ സാമ്പത്തിക ഇടപാട് തടസ്സപ്പെടാന്‍ ഇടയാകുമെന്നതിനാലാണ് പൊതു അവധി ദിവസമായ 27 ന് ട്രഷറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത്.

ഞായറാഴ്ച എല്ലാ ട്രഷറികളിലും കെട്ടിക്കിടക്കുന്ന ബില്ലുകളും ചെക്കുകളും പാസാക്കാവുന്നതാണെന്നും അതേസമയം, മറ്റ് സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടതില്ലെന്നും ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

 

Latest