Train traffic disrupted
റെയില്‍വെ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
റെയില്‍വെയുടെ വൈദ്യുതി ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു
കൊച്ചി | എറണാകുളത്ത് റെയില്‍വെ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണു. ഇതേത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വേണാട്, മംഗള എക്‌സ്പ്രസ് ഉള്‍പ്പെടെ ട്രെയിനുകള്‍ പിടിച്ചിട്ടു. മരം വീണ് വൈദ്യുതി ലൈനില്‍ ഭീതി ജനകമായ സ്‌ഫോടന ശബ്ദവും തീയും പുകയുമുണ്ടായി.
സ്വകാര്യ വ്യക്തിയുടെ കേസില്‍ പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക് വീണത്. റെയില്‍വെയുടെ വൈദ്യുതി ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ അപായമൊന്നും ഉണ്ടായിട്ടില്ല. താത്കാലികമായി നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
---- facebook comment plugin here -----