National
13 മണിക്കൂറിന് ശേഷം തൃണമൂല്‍ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു
അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് ശേഷം ടിഎംസി ട്വിറ്ററില്‍ വീണ്ടും സജ്ജീവമായി.

ന്യൂഡല്‍ഹി| ടിഎംസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് 13 മണിക്കൂറിന് ശേഷം പുനഃസ്ഥാപിച്ചു. അക്കൗണ്ട് അപഹരിക്കപ്പെട്ടതായി ടിഎംസി ദേശീയ വക്താവ് ഡെറക് ഒബ്രിയനാണ് ഇന്ന് രാവിലെ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
പ്രശ്‌നം പരിഹരിക്കാന്‍ ട്വിറ്ററില്‍ നിന്നുളള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണെന്നും ഉടനടി നടപടിയെടുക്കുമെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തിങ്കളാഴ്ച രാത്രി വൈകിയാണ് ടിഎംസിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് കൊല്‍ക്കത്ത സൈബര്‍ സെല്ലില്‍ പാര്‍ട്ടി പരാതി നല്‍കിയതായി ടിഎംസിയുടെ ഉയര്‍ന്ന അധികൃതര്‍ പറഞ്ഞു.
അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് ശേഷം ടിഎംസി ട്വിറ്ററില്‍ വീണ്ടും സജ്ജീവമായി.
---- facebook comment plugin here -----